കുവൈത്ത് : യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (യു.എൻ.സി.ടി.എ.ഡി) സംഘടിപ്പിച്ച എട്ടാമത് ലോക നിക്ഷേപ സംഗമത്തിൽ (ഡബ്ല്യൂ.ഐ.എഫ്) കുവൈത്ത് ധനമന്ത്രി ഫഹദ് അൽ ജറല്ല പങ്കെടുത്തു. ഒക്ടോബർ 20വരെ നീണ്ടുനിൽക്കുന്ന ഫോറം ആഗോളതലത്തിൽ ഉയർന്നുവരുന്ന നിക്ഷേപ, വികസന വെല്ലുവിളികളെക്കുറിച്ച ചർച്ചകളും പ്രവർത്തനങ്ങളും സുഗമമാക്കാൻ ലക്ഷ്യമിടുന്നു.
അബൂദബിയിൽ നടന്ന ഫോറത്തിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ പ്രതിനിധിയായി പങ്കെടുത്ത അൽ ജറല്ലയാണ് കുവൈത്ത് പ്രതിനിധിസംഘത്തെ നയിച്ചത്. ആഗോള നിക്ഷേപ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സുപ്രധാനവും ഫലപ്രദവുമായ സംഭാവനകൾ നൽകുന്നതിനാൽ ഫോറത്തിൽ പങ്കാളിയാകുന്നതിൽ വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷയിലെ നിക്ഷേപം പുനരുജ്ജീവിപ്പിക്കൽ, കുറഞ്ഞ കാർബൺ ഊർജത്തിലേക്കുള്ള മാറ്റം, ആരോഗ്യസംവിധാനങ്ങൾ, വിതരണശൃംഖലയുടെ പ്രതിരോധം, ദരിദ്രരാജ്യങ്ങളിൽ ഉൽപാദനശേഷി എങ്ങനെ വർധിപ്പിക്കാം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വികസ്വരരാജ്യങ്ങളിൽ ശുദ്ധമായ ഊർജനിക്ഷേപം വർധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഫോറം ചർച്ച ചെയ്യും.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C