ദുബൈ: ജൈടെക്സ് നോർത്ത് സ്റ്റാറിൽ അരങ്ങേറുന്ന സൂപ്പർനോവ ചലഞ്ചിൽ എട്ട് കേരള സ്റ്റാർട്ടപ്പുകൾ ഇടംപിടിച്ചിട്ടുമുണ്ട്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സരത്തിന്റെ സെമി ഫൈനലിലാണ് കേരള സ്റ്റാർട്ടപ്പുകൾ ഇടംപിടിച്ചത്.
ആഗോള സാങ്കേതികവിദ്യ പ്രദർശനത്തിൽ പുതിയ ആശയങ്ങളുമായി കേരളത്തിൽനിന്ന് ഇത്തവണയെത്തിയത് 50 സ്റ്റാർട്ടപ്പുകൾ. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിലാണ് ദുബൈ ഹാർബറിലെ ജൈടെക്സ് നോർത്ത് സ്റ്റാറിൽ പ്രദർശനം ഒരുക്കിയിട്ടുള്ളത്. മികച്ച ഉൽപന്നങ്ങളുള്ള, വരുമാനമുണ്ടാക്കാൻ തുടങ്ങിയ സ്റ്റാർട്ടപ്പുകളാണ് പ്രദർശനത്തിൽ ഇടംപിടിച്ചത്.
ഐ.ടി, റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഐ.ഒ.ടി, സോഫ്റ്റ്വെയർ, ഇ.വി തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങൾ കേരള സ്റ്റാർട്ടപ്പുകൾ പരിചയപ്പെടുത്തുന്നുണ്ട്. സന്ദർശകർക്ക് പുതിയ ഉൽപന്നങ്ങളെ മനസ്സിലാക്കാനുള്ള അവസരവും ബിസിനസ്, നിക്ഷേപ അവസരങ്ങളും പ്രദർശനത്തിലുണ്ട്. കേരള സ്റ്റാർട്ടപ് മിഷൻ പവിലിയൻ ഉദ്ഘാടനം തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഡോ. കെ.പി. ഹുസൈനാണ് നിർവഹിച്ചത്.
Related News
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങുന്നു
കേരളീയത്തിനു വൻ ജനപങ്കാളിത്തം; അടുത്ത വർഷവും മികച്ച രീതിയിൽ: മുഖ്യമന്ത്രി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഒരാഴ്ചത്തെ ‘കേരളീയം’
യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിന്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C