അൽ ദബാബിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം 16 മുതൽ

Traffic control on Al Dababia Street from 16

ദോഹ: അൽ ദബാബിയ സ്ട്രീറ്റിലെ അൽ ഖഫ്ജി സ്ട്രീറ്റ് മുതൽ ദുഹെയ്ൽ സ്ട്രീറ്റ് വരെ ഒരു വശത്തേക്കുള്ള റോഡ് ഈ മാസം 16 മുതൽ ദിവസേന രാത്രി 8 മണിക്കൂർ താൽക്കാലികമായി റോഡ് അടയ്ക്കും. ഈ മാസം 16 മുതൽ സെപ്റ്റംബർ 2 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ 8 മണിക്കൂർ ആണ് റോഡ് അടയ്ക്കുന്നത്. അടിസ്ഥാന സൗകര്യ വികസന ജോലികൾ പൂർത്തിയാക്കുന്നതിനാണിത്.

റോഡ് അടയ്ക്കുന്ന സമയം അൽ ദബാബിയ സ്ട്രീറ്റിലേക്ക് പോകുന്നവർ അൽ ഖഫ്ജി സ്ട്രീറ്റിലൂടെ നേരെ സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞ് അൽ ഷഫള്ളാഹിയ സ്ട്രീറ്റിലെത്തി അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് അൽ ദുഹെയ്ൽ സ്ട്രീറ്റിൽ പ്രവേശിച്ച് വീണ്ടും വലത്തേക്ക് തിരിഞ്ഞാൽ അൽ ദബാബിയ സ്ട്രീറ്റിലെത്താം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *