ദോഹ: യമൻതീരത്ത് ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന ‘സാഫിർ’ എണ്ണക്കപ്പലിന്റെ പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്രസഭ നടത്തുന്ന ഇടപെടലിനെ സ്വാഗതംചെയ്ത് ഖത്തർ. മേഖലയിലെ പരിസ്ഥിതിക്കും മനുഷ്യരാശിക്കും ഭീഷണിയായി നിലയുറപ്പിച്ച സാഫിർ എണ്ണക്കപ്പലിൽനിന്ന് എണ്ണനീക്കത്തിന് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സംഘടനയെയും ആഗോള പങ്കാളികളെയും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അഭിനന്ദിച്ചു.
വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ദിവസം മുതൽ യു.എൻ നേതൃത്വത്തിൽ കപ്പലിൽനിന്ന് എണ്ണ നീക്കംചെയ്യൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. ‘നോട്ടിക’ എന്ന എണ്ണ ടാങ്കർ കപ്പലിലേക്കാണ് സാഫിറിലെ എണ്ണ നീക്കംചെയ്യുന്നത്. ജിബൂതിയിൽ നിന്നാണ് ഈ കപ്പൽ കഴിഞ്ഞ ദിവസം ഹുദൈദയിലെത്തിച്ചത്. എണ്ണ പൂർണമായും നീക്കംചെയ്യാൻ മൂന്നാഴ്ച എടുക്കുമെന്നാണ് കരുതുന്നത്.
വർഷങ്ങളായി തുടരുന്ന പ്രശ്നം പരിഹരിക്കുന്നതിന് ഖത്തറിന്റെയും കാര്യമായ ഇടപെടലുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ഈ ദൗത്യത്തിനായി ഖത്തർ 20 ലക്ഷം ഡോളർ പ്രഖ്യാപിച്ചത്. മനുഷ്യരാശിക്കും പ്രകൃതിക്കും സുരക്ഷയൊരുക്കുന്ന ദൗത്യത്തിൽ ഖത്തർ പങ്കാളിയായത് അഭിമാനകരമാണെന്നും പറഞ്ഞു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C