ദമ്മാം/കുവൈത്ത് : ചെമ്മീനുകളുടെ പ്രജനന കാല സംരക്ഷണത്തിനായി എല്ലാവർഷവും ഏർപ്പെടുത്തുന്ന ട്രോളിങ് നിരോധനത്തിന് സമാപനമായി. സൗദിയിലും കുവൈത്തിലും കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഇനി ചെമ്മീനുകളുടെ കൊയ്ത്തുകാലമാണ്.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് പുതിയ ചാകരക്കാലത്തിന് തുടക്കമിടുന്നത്. 300 ലധികം ബോട്ടുകൾ കടലിൽ പോയെങ്കിലും വളരെക്കുറച്ച് ബോട്ടുകൾ മാത്രമേ പിറ്റേദിവസം ചെമ്മീനുകളുമായി തിരികെയെത്തിയത്. അധികം ബോട്ടുകളും ഉൾക്കടലിൽ ഒരാഴ്ചയിലധികം മത്സ്യബന്ധനം നടത്തിയതിനുശേഷമാണ് തിരികെയെത്തുക. അതുകൊണ്ടുതന്നെ വരും ആഴ്ചകളിലായിരിക്കും ചെമ്മീൻ വിപണി കൃത്യമായി സജീവമാവുക.
അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം. ചെമ്മീൻ പിടിക്കുന്നതിനുള്ള നിരോധന കാലാവധി അവസാനിച്ചതോടെ രാജ്യത്ത് ചെമ്മീൻ ചാകര തുടങ്ങി. കഴിഞ്ഞ ദിവസം നൂറിലേറെ കൊട്ട പ്രാദേശിക ചെമ്മീൻ ഷർഖ് മാർക്കറ്റിൽ എത്തി. ഏഴുമാസത്തെ ഇടവേളക്ക് ശേഷമാണ് കുവൈത്ത് മത്സ്യവിപണിയില്‍ പ്രാദേശിക ചെമ്മീന്‍ എത്തിയത്.
Related News
ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു
തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ
ഒമാൻ: മൂടൽമഞ്ഞിനു സാധ്യത
ഒമാൻ: മഴക്ക് സാധ്യത
ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും
തൊഴിൽ നിയമ ലംഘനം; ഒമാനിൽ പരിശോധന ശക്തം
ഒമാൻ സുൽത്താൻറെ പ്രഥമ ഇന്ത്യ സന്ദർശനം ഡിസംബർ 16 മുതൽ
ഒമാനിൽ പരിഷ്കരിച്ച തൊഴിൽ നിയമം. തൊഴിലാളികൾക്ക് പരാതികൾ പറയാൻ സംവിധാനം
കോട്ടയത്തിൻ്റെ സ്വന്തം നാടൻ പന്തുകളി മസ്കത്തിൽ
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ
ഭിന്നശേഷിക്കാർക്കായുള്ള വാർഷിക ആരംഭിച്ചു ഉത്സവം ആരംഭിച്ചു
ഒമാന്‍ ആശംസ നേർന്ന് ഖത്തർ അമീർ
വരുംദിവസങ്ങളിൽ കൂടുതൽ ചെമ്മീൻ മാർക്കറ്റിൽ എത്തുമെന്നും അതുവഴി വിലകുറയുമെന്നുമാണ് ചെമ്മീൻപ്രേമികളുടെ പ്രതീക്ഷ. അതിനിടെ, പ്രാദേശിക ചെമ്മീനെന്ന വ്യാജേന രാജ്യത്ത് ഇറക്കുമതി ചെയ്ത ചെമ്മീന്‍ വിൽപന നടത്തുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C