ലണ്ടൻ: ലണ്ടനിൽ നിന്നും ഇരുന്നൂറ് മൈൽ ദൂരത്തിൽ സഞ്ചരിച്ചാൽ എത്താവുന്ന എക്‌സീറ്റർ എന്ന സ്ഥലത്താണ് മാജിക്കിൽ ഇനി എംഎ പഠനം യാഥാർഥ്യം ആകുക. 2024 മുതലാണ് മാജിക് പഠനം ആരംഭിക്കുകയെന്ന് കോഴ്സ് വാഗ്ദാനം ചെയ്യുന്ന ‘യൂണിവേഴ്സിറ്റി ഓഫ് എക്‌സീറ്റർ’ അധികൃതർ അറിയിച്ചു.
ജാലവിദ്യയുടെ ചരിത്രവും സ്വാധീനവും പഠിക്കാൻ ഇത് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ. ഒരു വർഷത്തെ പ്രോഗ്രാം 2024 സെപ്റ്റംബറിലാണ് ആരംഭിക്കുക. മാജിക് ആൻഡ് ഒക്‌ൾട്ട് സയൻസ് (Magic and Occult Science) എന്ന വിഷയത്തിൽ നൂതനമായ എംഎ കോഴ്സ് ആരംഭിക്കുന്നത് മാജിക്കിലുള്ള പൊതുജന താൽപ്പര്യത്തിന്റെ സമീപകാല വർധനയെ തുടർന്നാണെന്ന് യൂണിവേഴ്സിറ്റിയിലെ പ്രോഗ്രാം ഡയറക്ടർ ഡോ. എമിലി സെലോവ് പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറബ് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിലായിരിക്കും കോഴ്സ് ആരംഭിക്കുകയെന്നും യൂണിവേഴ്സിറ്റി അധികൃതർ കൂട്ടിച്ചേർത്തു. കോഴ്സ് ഫുൾ ടൈമായും പാർട്ട് ടൈമായും പഠിക്കുവാനുള്ള അവസരം ഉണ്ട്. ഫുൾ ടൈമായി പഠിക്കുവാൻ 12000 പൗണ്ടാണ് ഫീസ്.
പാർട്ട് ടൈം പഠനത്തിന് 6000 പൗണ്ടും. വിദേശ വിദ്യാർഥികൾ ഫുൾടൈം പഠനത്തിനായി 24,300 പൗണ്ടാണ് അടയ്‌ക്കേണ്ടത്. പാർട്ട് ടൈം പഠനത്തിന് വിദേശ വിദ്യാർഥികൾ 12150 പൗണ്ട് അടയ്ക്കണം.
Related News
കൂടുതൽ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി ഓഫ് എക്‌സീറ്ററിന്റെ വെബ്സൈറ്റ് പരിശോധിക്കാം: https://www.exeter.ac.uk/study/postgraduate/courses/arabislamic/magic-occult-science/
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C