മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് ബുധനാഴ്ച ഒരു റിയാലിന് 218.55 രൂപ എന്ന സർവകാല റെക്കോഡി ലെത്തി. ആയിരം രൂപക്ക് 4.575 റിയാൽ നൽകിയാൽ മതിയാവും.എന്നാൽ, വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇയിൽ ഒരു റിയാലിന് 219.19 രൂപ എന്ന നിരക്കാണ് കാണിക്കുന്നത്.ഇതു കാരണം പ്രവാസികൾ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നതിനാൽ വിനിമയ സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. വിനിമയ നിരക്ക് ഇത്ര ഉയർന്നിട്ടും വിനിമയ സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.എന്നാൽ, ചൊവ്വാഴ്ച നല്ല തിരക്ക് അനുഭവപ്പെട്ടതായും ഇവർ പറഞ്ഞു.
