ഖത്തർ വോട്ട് ചെയ്തു; റെക്കോഡ് പോളിങ്

ദോ​ഹ: ദേ​ശീ​യ ഐ​ക്യ​വും രാ​ഷ്ട്ര​മൂ​ല്യ​വും പ്ര​തി​ഫ​ലി​ച്ച ഹി​ത​പ​രി​ശോ​ധ​ന​യി​ൽ ആ​വേ​ശ​ത്തോ​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി ഖ​ത്ത​ർ. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പി​ൽ നേ​ര​ത്തെ ത​ന്നെ ശ​ക്ത​മാ​യ പോ​ളി​ങ് ഉ​ണ്ടാ​യി.സ്ത്രീ​ക​ളും യു​വാ​ക്ക​ളും മു​തി​ർ​ന്ന​വ​രും ​പ്രാ​യ​മാ​യ​വ​രു​മെ​ല്ലാ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ത​യാ​റാ​ക്കി​യ പോ​ളി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത രാ​ത്രി ഏ​ഴു മ​ണി വ​രെ നീ​ണ്ട വോ​ട്ടെ​ടു​പ്പി​ൽ കനത്ത പോളിങ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യിച്ചു.ശൂ​റാ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ഹി​തം രേ​ഖ​പ്പെ​ടു​ത്തു​ന് അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​ത്.വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് രാ​വി​ലെ 11 മ​ണി​യോ​ടെ ത​ന്നെ 51 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​ച്ച​ക്ക് മൂ​ന്ന മ​ണി​യോ​ടെ വോ​ട്ടി​ങ് 72 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.

Leave a Reply

Your email address will not be published. Required fields are marked *