കാത്തിരിപ്പിന് വിരാമം; ദോഹ എക്സ്പോ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം

ദോ​ഹ എ​ക്‌​സ്‌​പോ​ആരംഭിക്കാൻ ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് 179 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘ദോ​ഹ എ​ക്‌​സ്‌​പോ 2023’ന്റെ ​ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി.

പാ​രി​സ്ഥി​തി​ക, സാം​സ്‌​കാ​രി​ക, വി​നോ​ദ മേ​ഖ​ല​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​ണ് എ​ക്‌​സ്‌​പോ​യു​ടെ മുഖ്യ ആ​ക​ർ​ഷ​ണം. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രും പു​തി​യ ആ​ളു​ക​ളും ത​മ്മി​ലു​ള്ള സം​വാ​ദ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​ക​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും ആ​ഗോ​ള പ​രി​പാ​ടി​ക്ക് പു​ത്തൻ ഉണർവ് ന​ൽ​കും. എ​ക്‌​സ്‌​പോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക​ർ വൈ​വി​ധ്യ​വും വ്യ​ത്യ​സ്ത​മാ​യ​തു​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടുണ്ട്.

പ്രൊ​ഫൈ​ലി​ന് മു​ക​ളി​ലാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ പ്ര​സം​ഗ​ത്തി​ൽ നി​ന്നെ​ടു​ത്ത വാ​ക്കു​ക​ൾ ന​ൽ​കി​യി​ട്ടുണ്ട്. ‘വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ഭാ​വി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പാ​ല​മാ​ണ് ഖ​ത്ത​ർ നാ​ഷ​ന​ൽ വി​ഷ​ൻ 2030. സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ നീ​തി നി​ല​നി​ൽ​ക്കു​ന്ന​തും, പ​രി​സ്ഥി​തി​ക്കും മ​നു​ഷ്യ​നു​മി​ട​യി​ൽ ഒ​രു സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തു​മാ​യ ഊ​ർ​ജ​സ്വ​ല​രാ​യ ഒ​രു സ​മൂ​ഹ​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടാ​ണ​ത്.’

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *