എട്ടാം തവണ ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസ്സിക്ക്

Lionel Messi won the Ballon d'Or for the eighth time

പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്. ഫിഫ ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മെസ്സിയുടെ പ്രകടനമാണ് പുരസ്കാര നേട്ടത്തിൽ നിർണായകമായത്. എട്ടാം തവണയാണ് മെസ്സി ബലോൻ ദ് ഓർ പുരസ്കാരത്തിന് അർഹനാകുന്നത്.

ഈ പുരസ്കാരം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് മുപ്പത്തിയാറുകാരനായ മെസ്സി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് ഇതിനു മുൻപ് ബലോൻ ദ് ഓർ പുരസ്കാരത്തിന് മെസ്സി അർഹനായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും മെസ്സി നേടിയിരുന്നു. ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി വിട്ട മെസ്സി, നിലവിൽ യുഎസ് ക്ലബ് ഇന്റർ മയാമിക്കായാണ് ബൂട്ട് അണിയുന്നത്.

അഞ്ച് തവണ നേടിയിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു പിന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ മറികടന്നാണ് 67–ാമത് ബലോൻ ദ് ഓർ പുരസ്കാരം മെസ്സി സ്വന്തമാക്കിയത്. ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു കഴിഞ്ഞവർഷം ബലോൻ ദ് ഓർ പുരസ്കാരത്തിൽ മുത്തമിട്ടത്. 30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ലയൺ മെസ്സിക്കും എര്‍ലിങ് ഹാളണ്ടിനുമായിരുന്നു ഏറ്റവും കൂടുതൽ സാധ്യത പ്രഖ്യാപിച്ചത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *