ബ്യൂണസ് ഐറീസ്: പാരീസ് ഒളിംപിക്സിൽ കളിക്കാനൊരുങ്ങി അര്‍ജന്‍റൈന്‍ താരങ്ങളായ ലിയോണൽ മെസിയും ഏഞ്ചൽ ഡി മരിയയും. ഇരുവരേയും ഒളിംപിക്സ് ടീമിൽ ഉൾപ്പെടുത്തുമെന്ന് അർജന്‍റൈൻ കോച്ച് ഹവിയർ മഷറാനോ പറഞ്ഞു.
കോപ്പ അമേരിക്കയ്ക്കൊപ്പം ഈ വർഷത്തെ ഒളിംപിക്സ് സ്വർണവും ലിയോണൽ മെസിയും ഏഞ്ചൽ ഡി മരിയയും ലക്ഷ്യമിടുകയാണ്. അർജന്‍റീന പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയാൽ ടീമിൽ കളിക്കാൻ തയ്യാറാണെന്ന് മെസിയും ഡി മരിയയും അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി രണ്ട് വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ നിന്ന്, രണ്ട് തെക്കേ അമേരിക്കൻ ടീമുകളാണ് പാരീസ് ഒളിംപിക്സിന് ടിക്കറ്റുറപ്പിക്കുക. 23 വയസിൽ താഴെയുള്ളവർക്കാണ് ഒളിംപിക്സിൽ കളിക്കാൻ അനുമതിയെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നാണ് നിയമം. ഇതനുസരിച്ച് മെസിയെയും ഡി മരിയയെയും ടീമിൽ ഉൾപ്പെടുത്താനാണ് അർജന്‍റൈൻ കോച്ച് ഹവിയർ മഷറാനോയുടെ തീരുമാനം. ദീർഘകാലം മെസിയുടെയും ഡി മരിയയുടെയും സഹതാരമായിരുന്നു മഷറാനോ.
ഉക്രെയ്ൻ, ഫ്രാൻസ്, സ്പെയിൻ, ഇസ്രായേൽ, അമേരിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, മൊറോക്കോ, ഈജിപ്ത്, മാലി, ന്യൂസിലാൻഡ് എന്നിവരാണ് നിലവിൽ പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയ ഫുട്ബോള്‍ ടീമുകൾ. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിംപിക്സ്.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C