റിയാദ് ∙ വിസ്മയിപ്പിക്കുന്ന ലോകോത്തര പദ്ധതികൾ പ്രഖ്യാപിച്ച് ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സൗദി അറേബ്യ ആഗോള ജനതയെ ടൂറിസം പഠിപ്പിക്കാൻ ഏറ്റവും വലിയ സ്കൂൾ തുറക്കുന്നു. സൗദിയിലെ ഏറ്റവും വലിയ കലാകായിക, വിനോദ, ടൂറിസം പദ്ധതിയായ ഖിദ്ദിയ്യയിലാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി സ്കൂൾ തുറക്കുക. ട്രാവൽ ടൂറിസം രംഗത്ത് ലോകോത്തര പരിശീലനം ലഭ്യമാക്കുന്ന സ്കൂൾ 2027ൽ തുറക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് ഖത്തീബ് പറഞ്ഞു.
പൊളോലികാഷ്വിലിയും അൽ ഖത്തീബും സംയുക്തമായി ടൂറിസത്തിനും ഹോസ്പിറ്റാലിറ്റിക്കുമായി ഒരു പുതിയ റിയാദ് സ്കൂൾ പദ്ധതി പ്രഖ്യാപിച്ചു. ടൂറിസത്തിലെ നിലവിലെ നൈപുണ്യ വിടവുകൾ നികത്തുന്നതിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച്, സർട്ടിഫിക്കറ്റുകൾ മുതൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രി തലത്തിലുള്ള കോഴ്സുകൾ വരെയുള്ള എട്ട് തലത്തിലുള്ള വിദ്യാഭ്യാസ പരിപാടികൾ സ്കൂൾ വാഗ്ദാനം ചെയ്യും.
റിയാദിൽ നടന്ന ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ലോകത്തിനുള്ള സൗദിയുടെ സമ്മാനമാകും സ്കൂൾ. ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്ത് ലോകോത്തര പരിശീലനം നൽകുന്ന സ്ഥാപനത്തിൽ എല്ലാ രാജ്യക്കാർക്കും പ്രവേശനം നൽകും.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C