ദുബൈ: ഇന്ത്യൻ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച.യു.എസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84 രൂപ 92 പൈസയിലെത്തി. ആഗോള വിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചു. യു.എ.ഇ ദിർഹം ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒരു ദിർഹമിന് 23 രൂപ 13 പൈസയെന്നതാണ് നിരക്ക്.രൂപയുടെ മൂല്യമിടിവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കേറി.
