2027 ലെ FIBA ലോകകപ്പിനുള്ള പന്ത് ഔദ്യോഗികമായി ഖത്തറിന് ലഭിച്ചു

ദോഹ : 2027 ലെ ഫിബ ലോകകപ്പിനുള്ള പന്ത് ഖത്തർ ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മഗൈസീബിനും ഖത്തർ ഒളിമ്പിക് കമ്മിറ്റി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഷെയ്ഖ അസ്മ അൽതാനിക്കും അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഹമാൻ നിയാങ് കൈമാറി. 2023 സെപ്റ്റംബർ 10ന് ഫിലിപ്പൈൻ തലസ്ഥാനമായ മനിലയിൽ വെച്ച് നടന്ന ലോകകപ്പ് സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ ആണ് ഫിബ ലോകകപ്പിനുള്ള പന്ത് ഖത്തറിന് കൈമാറിയത്.

2023 ൽ ഫിലിപ്പൈൻസിൽ നടക്കുന്ന ലോകകപ്പിന്റെ സംഘാടകസമിതി ചെയർമാൻ മാനുവൽ പങ്കിലിനൻ അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഹാമാൻ നിയാങിന് പന്ത് സമ്മാനിച്ചു. തുടർന്ന് ഷെയ്ഖ അസ്മ അൽതാനിക്ക് കൈമാറുകയായിരുന്നു.

ഏപ്രിൽ 28ന് ഫിലിപ്പൈൻ തലസ്ഥാനമായ മനിലയിൽ നടന്ന യോഗത്തിൽ 2027 ഫിബ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഖത്തർ നേടിയതായി ഇന്റർനാഷണൽ ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ അറിയിച്ചു. രാജ്യങ്ങൾ സമർപ്പിച്ച ഫയലുകൾ വിലയിരുത്തിയ ശേഷമാണ് ഇന്റർനാഷണൽ ഫെഡറേഷന്റെ സെൻട്രൽ കൗൺസിൽ തീരുമാനം പ്രഖ്യാപിച്ചത്.

Related News

ഖത്തർ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള സാധാരണമായ സൗകര്യങ്ങൾ, കായിക വികസനത്തിനുള്ള ആഗ്രഹം, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഉൾപ്പെടെയുള്ള പ്രധാന കായിക ടൂർണമെന്റുകൾ ആതിഥേയത്വം വഹിക്കുന്നതിലെ വിജയകരമായ ട്രാക്ക് റെക്കോർഡ് എന്നിവയാണ് തീരുമാനത്തിന് പിന്നിലുള്ള കാരണമായി അന്താരാഷ്ട്ര ഫെഡറേഷൻ ചൂണ്ടിക്കാട്ടിയത്.
ദോഹയിൽ നടക്കുന്ന 2027 ഫിബ ബാസ്ക്കറ്റ്ബോൾ ലോകകപ്പിൽ 32 ടീമുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് രേഖപ്പെടുത്തി. ഈ ടൂർണമെന്റിലൂടെ കൂടുതൽ അനുഭവം സമ്പന്നമാക്കാനും, മത്സരങ്ങളിൽ പങ്കു കൊള്ളുവാനും ബഹുജനങ്ങൾക്ക് അവസരം നൽകും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *