ഒളിമ്പിക് ചാമ്പ്യൻ മുതാസ് ബർഷിമിനെ ഖത്തർ ടൂറിസം ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു

ദോഹ : ഖത്തർ ടൂറിസം തങ്ങളുടെ ഏറ്റവും പുതിയ ബ്രാൻഡ് അംബാസിഡറായി ഒളിമ്പിക് ചാമ്പ്യനായ മുതാസ് ബർഷിമിനെ പ്രഖ്യാപിച്ചു.

5 ലോകകപ്പ് ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയ ഏക ഹൈജംപ് അത്‌ലറ്റായി അടുത്തിടെ ലോക റെക്കോർഡ് സ്ഥാപിച്ച ബർഷിം, ഇനി സെപ്റ്റംബർ 2024 വരെയുള്ള ഖത്തർ ടൂറിസത്തിന്റെ ക്യാമ്പയിനുകളുടെ പുതിയ മുഖമായിരിക്കും.
“ഖത്തർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയതിനാൽ ഞാൻ ആത്മാർത്ഥമായും അഭിമാനിക്കുന്നു. ആദ്യദിവസം മുതൽ എന്റെ രാജ്യം എന്നെ പിന്തുണയ്ക്കുന്നു. അതോടൊപ്പം എനിക്ക് നന്ദി പ്രകടിപ്പിക്കാനും തിരികെ നൽകാനുമുള്ള അവസരമാണ് ഈ പങ്കാളിത്തം. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളും സാംസ്കാരിക പൈതൃകവും പ്രധാന ആഗോള സംഭവങ്ങളും പ്രദർശിപ്പിക്കാനുള്ള ഖത്തർ ടൂറിസത്തിന്റെ ദൗത്യവും എന്റെ അഭിലാഷങ്ങളും തമ്മിലുള്ള സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു” എന്ന് മുതാസ് ബർഷിം പറഞ്ഞു.

ഖത്തർ സീസണിലെ വേനൽക്കാലം സമാപിച്ചതിനു ശേഷം ഖത്തർ ടൂറിസം വരും മാസങ്ങളിൽ കൂടുതൽ ലോകത്ത് പരിപാടികൾക്കായി ഒരുങ്ങുകയാണ്. 2023 ഒക്ടോബറിൽ നടക്കാനിരിക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ, ഫോർമുല വൺ ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2023, എക്സ്പോ 2023 ദോഹ എന്നിവ സന്ദർശകർക്കായി ഒരുക്കുകയാണ് ഖത്തർ.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *