ദോഹ: നവംബറില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ വെള്ളിയാഴ്ച നടക്കും. സെമിഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി.
ദോഹ യുണിവേഴ്സിറ്റി (പഴയ കോളേജ് ഓഫ് നോര്‍ത്ത് അറ്റ്ലാന്റിക്) യില്‍ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍, എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രൈഡേ സോക്കര്‍ എഫ് സി കണ്ണൂരിനെ പരാജയപ്പെടുത്തി ഡോം ഖത്തര്‍ മലപ്പുറം സെമി ഫൈനലില്‍ എത്തി. ഡോമിനായി തൗഫീഖ്,ഷംലിഖ് എന്നിവര്‍ ഗോളുകള്‍ നേടി. അഡ്വാന്‍സ് പ്ലസ് എഫ് സി ഇടുക്കിയും ഈഗിള്‍സ് കോട്ടയവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുഹൈലിന്റെ ഒരു ഗോളിനാണ് ഈഗിള്‍സ് കോട്ടയം സെമിയില്‍ ഇടം പിടിച്ചത്.
ഒറിക്സ് എഫ് സി കാസര്‍ഗോഡും എ ജി എഫ് സി കോഴിക്കോടും തമ്മിലുള്ള പോരാട്ടത്തില്‍ മുഹമ്മദ് സന്ഫിറിന്റെ മറുപടിയില്ലാത്ത ഒരു ഗോളിന് ഒറിക്സ് എഫ് സി വിജയിച്ചു. സിറ്റി എക്സ്ചേഞ്ച് ടി ജെ എസ് വി തൃശൂരും ക്യൂ സ്ക്വാഡ് മലപ്പുറവും തമ്മിലുള്ള വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ മന്‍സുഫ്, നൈസാന്‍, സല്മാന്, ഖലീല്‍, അഗിന് എന്നിവര്‍ നേടിയ ആറ് ഗോളുകള്‍ക്കാണ് സിറ്റി എക്സ്ചേഞ്ച് ടി ജെ എസ് വി തൃശൂര്‍ സെമി ഫൈനലില്‍ എത്തിയത്.
സെമിഫൈനലില്‍ ഡോം ഖത്തര്‍ മലപ്പുറവും ഒറിക്സ് എഫ് സി കാസര്‍ഗോഡും തമ്മിലും ഈഗിള്‍സ് എഫ് സി കോട്ടയവും സിറ്റി എക്സ്ചേഞ്ച് ടി ജെ എസ് വി തൃശൂരും തമ്മില്‍ മാറ്റുരക്കും. ഫൈനല്‍ മല്‍സരം ഇന്ന് രാത്രി 7 മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C