ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ സന്ദർശകരെ ആകർഷിച്ച് ദേശീയ ദിനാഘോഷ പരിപാടികൾ. വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തുടരുന്ന കലാ, സാംസ്കാരിക പരിപാടികൾ ബുധനാഴ്ച സമാപിക്കും. സംഗീത കച്ചേരികൾ, പരമ്പരാഗത ഖത്തരി അർദ നൃത്തം, മിലിട്ടറി പരേഡ് സെന്ററുമായി സഹകരി ച്ച് ഖത്തർ സായുധന സേന സംഘടിപ്പിക്കുന്ന പ്രകടനങ്ങൾ, പ്രാദേശിക കലാ സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന തെരുവ് കലാമേള തുടങ്ങി നിരവധി വൈവിധ്യമാർന്ന പരിപാടികളാണ് കതാറയിൽ നടക്കുന്നത്.
