ദുബൈ: യു.എ.ഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമായുള്ള പുതിയ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തില്‍ വരുമെന്ന് മാനുഷിക വിഭവ, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. അബൂദബിയി ലും ദുബൈയിലും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇതനകം നടപ്പാക്കിയിട്ടുണ്ടെന്നിരിക്കെ പുതിയ പദ്ധതി ഷാര്‍ജ,അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലും നടപ്പാക്കും.
