ഓപ്പറേഷൻ അജയ്: ആദ്യവിമാനം പുറപ്പെട്ടു

ന്യൂഡൽഹി: ഇസ്രയേലിൽനിന്നു മടങ്ങുന്ന ഇന്ത്യക്കാരുമായി ആദ്യ ചാർട്ടേഡ് വിമാനം ടെൽഅവീവിൽനിന്നു പുറപ്പെട്ടു. ‘ഓപ്പറേഷൻ അജയ്’ എന്നു പേരിട്ട ദൗത്യത്തിന് ആവശ്യമെങ്കിൽ വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കുമെന്നു വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് റജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. നിലവിൽ വ്യോമമേഖല അടച്ചിട്ടില്ലെന്നും അതിനാൽ ഒഴിപ്പിക്കൽ എന്ന് ഇപ്പോഴത്തെ നടപടിയെ പറയാനാവില്ലെന്നും വക്താവ് പറഞ്ഞു. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്; താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും.

ഹമാസ് ആക്രമണത്തിൽ പരുക്കേറ്റ ഇസ്രയേലിലുള്ള മലയാളി കെയർഗിവർ ഷീജ നന്ദന്റെ നില ഭദ്രമാണ്. എംബസി അവരുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആക്രമണത്തിൽ മറ്റ് ഇന്ത്യക്കാർക്ക് പരുക്കേറ്റതായി വിവരമില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു

Related News

തിരികെയെത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.
ഫോൺ: 011 23747079

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *