ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ഹൃദ്രോഗം മാറി കഴിഞ്ഞു. പ്രത്യേകിച്ച് കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാരിൽ പോലും ഹൃദ്രോഗം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവ ഹൃദയത്തെ ബാധിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദ്രോഗമുള്ളവർ ദിവസവും കഴിക്കേണ്ട ഭക്ഷണമാണ് പരിപ്പ് (Nuts) എന്ന് പറയുന്നത്. പ്രോട്ടീൻ, നാരുകൾ, അപൂരിത കൊഴുപ്പുകൾ, പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും എന്നിവയാൽ സമ്പന്നമാണ് നട്സ്. ധാരാളം ആരോഗ്യ ഗുണങ്ങളുമായി നട്‌സ് ബന്ധപ്പെട്ടിരിക്കുന്നു. എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ കഴിയുന്ന നല്ല കൊഴുപ്പുകൾക്കൊപ്പം, മിക്ക പരിപ്പുകളിലും ഹൃദയാരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
വാൾനട്ട് ദിവസവും കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിഷാദം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്നും ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൂടാതെ, വാൾനട്ട്‌സ് ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്.
Related News
സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കൂ, അറിയാം ഈ ഗുണങ്ങൾ
ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവർ അറിയാൻ
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ് കഴിക്കാം
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
അമിതമായ വിശപ്പ് കുറക്കാൻ
അതിശ്രദ്ധ വേണം: ബോധവത്കരണവുമായി പൊതുജനാരോഗ്യ കേന്ദ്രം
ശരീരഭാരം കുറയ്ക്കാൻ പഞ്ചസാര ഒഴിവാക്കാം
ഗർഭിണികൾക്കായി വാർഷിക ഫ്ലൂ എടുക്കാൻ പ്രോത്സാഹിപ്പിച്ച് എച്ച് എം സി.
മെറ്റബോളിസം വർദ്ധിപ്പിക്കാൻ ചില വഴികൾ
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
ഉറക്കമൊരു നഷ്ടമല്ല; നന്നായി ഉറങ്ങാം
ഖത്തറില്‍ ഫ്ലൂ സൗജന്യ പ്രതിരോധ കുത്തിവയ്പ് ഇന്നുമുതൽ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C