ഷാർജ : യു.എ.ഇ. അടക്കമുള്ള രാജ്യങ്ങളിൽ തൊഴിൽതേടിയെത്തുന്ന മലയാളികൾക്ക് നോർക്ക-റൂട്ട്സ് പരിശീലനം നൽകും. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (എൻ.ഐ.എഫ്.എൽ.) ആണ് ഉദ്യോഗാർഥികൾക്ക് സഹായവുമായെത്തുന്നത്. ഗൾഫിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരടക്കം നോർക്കയുടെ ഗുണഭോക്താക്കളാവും.
വിദേശഭാഷയടക്കം തൊഴിലന്വേഷകർക്ക് പരിശീലനം നൽകാനാണ് പദ്ധതി. ഭാഷാപഠനം, ജോലി അഭിമുഖങ്ങൾക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിദേശത്തെ പെരുമാറ്റരീതികൾ, റിക്രൂട്ട്മെന്റിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഷാപ്രയോഗത്തിലെ സാംസ്കാരികഭിന്നതകൾ എന്നിവ സംബന്ധിച്ച് പ്രത്യേക പരിശീലനക്ലാസുകൾ നടത്തും.
തിരുവനന്തപുരം തൈക്കാട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) ആസ്ഥാനത്താണ് ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുക. വിദേശത്തേക്ക് തൊഴിൽതേടിപ്പോകുന്ന നഴ്‌സുമാർക്കടക്കം നോർക്കയുടെ പരിശീലനം ഗുണംചെയ്യുമെന്ന് സി.ഇ.ഒ. കെ. ഹരികൃഷ്ണൻ നന്പൂതിരി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C