മ്യാൻമറിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസകേന്ദ്രത്തിലുണ്ടായ സൈനിക ആക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ 44 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്ന ലൈസ എന്ന ചെറുനഗരത്തിന് സമീപമുള്ള മോങ് ലായി ഖേത് ക്യാമ്പിലാണ് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് ആക്രമണമുണ്ടായത്.
സ്വയംഭരണത്തിനുവേണ്ടി വർഷങ്ങളായി പോരാടുന്ന പ്രാദേശിക സായുധ സംഘങ്ങളിലൊന്നായ കച്ചിൻ ഇൻഡിപെൻഡൻസ് ഓർഗനൈസേഷന്റെ (കെ.ഐ.ഒ) നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ക്യാമ്പ്. കൊല്ലപ്പെട്ടവരെല്ലാം സിവിലിയൻമാരാണെന്ന് കെ.ഐ.ഒ വക്താവ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഒരു വർഷത്തിലേറെയായി കെ.ഐ.ഒ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് കച്ചിൻ അധികൃതർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C