എണ്ണവില ഉയർന്നു

Crude Oil prices

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മിഡിൽ ഈസ്റ്റിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിച്ചത്. തിങ്കളാഴ്ച ബ്രെൻറ് ക്രൂഡോയിലിന്റെ വില 4.2 ശതമാനം കൂടി 88.15 ഡോളറിലെത്തി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.3 ശതമാനം ഉയർന്ന് 86.38 ഡോളറിലെത്തി.

അതേസമയം, ചൊവ്വാഴ്ച എണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിൽ 0.37 ശതമാനത്തിന്റെ ഇടിവും ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയിൽ 0.36 ശതമാനത്തിന്റെ കുറവുമാണ് ഉണ്ടായത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *