ലോകകപ്പിലെ മെസ്സിയുടെ ജഴ്‌സി ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നു

Messi's World Cup jersey to be auctioned

ഖത്തറിൽ 2023 ലോകകപ്പ് വിജയിച്ചപ്പോൾ ലയണൽ മെസ്സി ധരിച്ചിരുന്ന അർജന്റീനയുടെ ജേഴ്‌സികൾ ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നു. ലേലത്തിന്റെ വാർത്ത പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയയിൽ എത്തിയ അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലേല തുകയുടെ ഒരു ഭാഗം അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സാന്റ് ജോൻ ഡി ഡ്യൂ ബാഴ്‌സലോണ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുള്ള യൂണികാസ് പ്രോജക്റ്റിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

ഫ്രാൻസിനെതിരായ നാടകീയമായ ഫൈനൽ ഉൾപ്പെടെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ധരിച്ച ആറ് ജേഴ്‌സികൾക്ക് 10 മില്യൺ ഡോളറിലധികം വില ലഭിക്കുമെന്നും കായിക സ്മരണികകളുടെ എക്കാലത്തെയും വിലയേറിയ ശേഖരമായി ഇത് മാറുമെന്നും അവർ കണക്കാക്കുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *