ഖത്തർ ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന, അവസാന മത്സരങ്ങൾക്ക്‌ ലൂസൈൽ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.


ദോഹ : അടുത്തവർഷം ജനുവരി 12നും ഫെബ്രുവരി 10നും ഇടയിൽ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ്‌ 2023 ഖത്തറിലെ 9 സ്റ്റേഡിയങ്ങളിലായി സാക്ഷ്യം വഹിക്കുന്നു. ഉദ്ഘാടന മത്സരങ്ങളും, അവസാന മത്സരങ്ങളും ലൂസൈൽ സ്റ്റേഡിയത്തിലാണ് തുടക്കംകുറിക്കുന്നത്.
2022ൽ നടന്ന ഫിഫ ലോകകപ്പ് ഖത്തറിന്റെ ഫൈനൽ മത്സരത്തിന് വേദിയായ ലുസൈൽ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പും സാക്ഷ്യം വഹിക്കുന്നത്. 88000 സീറ്റുകൾ ഉള്ള സ്റ്റേഡിയം പ്രാദേശികസമയം വൈകുന്നേരം 7 മണിക്ക് ആതിഥേയരായ ഖത്തറും ലെബനനും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ആതിഥേയത്വം വഹിക്കും. പിന്നീട് അവസാനം മത്സര പോരാട്ടം ലൂസൈൽ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
ഖത്തർ 2022 ലെ മറ്റ് ആറ് സ്റ്റേഡിയങ്ങൾ അൽ ബൈത്ത്, അൽ ജനൂബ്, അൽ തുമാമ, അഹമ്മദ് ബിൻ അലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷണൽ എന്നിവയാണ് . 24 ടീമുകൾ ആറ് ഗ്രൂപ്പുകൾ ആയി മാറും,ഓരോ ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം മൂന്നു മത്സരങ്ങൾ വീതമാണ് നടത്തുന്നത്.ആരാധകർക്കായി ഒരു ദിവസം ഒന്നിലധികം മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്നും കൂടാതെ സന്ദർശകർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *