ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം

Opportunity for Renewal of Employment Registration for Persons with Disabilities

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്‌ചാർജ് സർട്ടിഫിക്കറ്റ്/നോൺ ജോയിനിംഗ് സർട്ടിഫിക്കറ്റ് ചേർക്കുവാനോ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 31/01/2024 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ അവരുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനഃ:സ്ഥാപിക്കുന്നതിന് ഇപ്പോൾ അവസരമുണ്ട്.

www.eemployment.kerala.gov.in നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പുതുക്കൽ നടത്താം. കൂടാതെ 2023 ഡിസംബർ 13 മുതൽ 2024 ജനുവരി 31 വരെ രജിസ്ട്രേഷൻ കാർഡുമായി എറണാകുളം ഭിന്നശേഷിക്കാർക്കുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തിയോ ദൂതൻ മുഖേനയോ പ്രത്യേക പുതുക്കൽ നടത്താം. ഇത്തരത്തിൽ സീനിയോറിറ്റി പുനഃസ്ഥാപിച്ച് കിട്ടുന്നവർക്ക് റദ്ദായ കാലയളവിലെ തൊഴിലില്ലായ്മ വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ശിക്ഷ നടപടിയുടെ ഭാഗമായോ / മന:പ്പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *