ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ​സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

kerala-government-moves-supreme-court-against-governor-arif-mohammed-khan-over-pending-bills

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ​സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹരജി. റിട്ട് ഹരജിയാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്നത്. സർക്കാറിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ സി.കെ ശശിയാണ് ഹരജി ഫയൽ ചെയ്തത്.

ഗവർണർ സംസ്ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം വൈകിക്കുന്നുവെന്നും നടപടി ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളത്തിന്റെ റിട്ട് ഹരജി. 200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനമെടുക്കണമെന്നും ഹരജിയിൽ പറയുന്നുണ്ട്

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. നേരത്തെ തെലങ്കാന, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളും ഗവർണറുടെ നടപടിക്കെതിരെ ഹരജി നൽകിയിരുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *