റോട്ടർഡാം അറബ് ഫിലിം ഫെസ്റ്റിവലിൽ ഡി എഫ് ഐ പിന്തുണയുള്ള ചിത്രം “ഇൻഷാ അല്ലാഹ് എ ബോയ്” വിജയിച്ചു

Scene from the film "Insha Allah A Boy"

ദോഹ : ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി എഫ് ഐ ) പിന്തുണയ്ക്കുന്ന ചിത്രം “ഇൻഷാ അല്ലാഹ് എ ബോയ് ” റോട്ടർഡാം അറബ് ഫിലിം ഫെസ്റ്റിവലിൽ രണ്ട് അഭിമാനകരമായ അവാർഡുകൾ കരസ്ഥമാക്കി.
നവൽ എന്ന കഥാപാത്രത്തിന്റെ ആകർഷകമായ ചിത്രീകരണം അവതരിപ്പിച്ച മൗന ഹവയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരവും അതുപോലെ ചിത്രത്തിന്റെ മികച്ച സിനിമ നേട്ടം ഉയർത്തിക്കാട്ടുന്ന ജൂറി അവാർഡ് എന്നിവ ചിത്രത്തിന്റെ അംഗീകാരങ്ങളിൽ
ഉൾപ്പെടുന്നു.
ജോർദാനിയ ചലച്ചിത്ര നിർമ്മാതാവ് അംജദ് അൽ റഷീദ് സംവിധാനം ചെയ്ത “ഇൻഷാ അല്ലാഹ് എ ബോയ്” അതിന്റെ ആകർഷകമായ ആഖ്യാനത്തിലൂടെയും അസാധാരണമായ പ്രകടനത്തിലൂടെ ശ്രദ്ധേയമായ മതിപ്പുണ്ടാക്കി.
‘നവലിന്റെ ഭർത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തെ തുടർന്ന് ദരിദ്രാവസ്ഥയിൽ അഭിമുഖീകരിക്കുന്ന മൗന ഹവയും അവളുടെ മകൾ നോറയും അനുഭവിക്കുന്ന ദുരാവസ്ഥയാണ് ‘ കഥയിൽ പിന്തുടരുന്നത്. ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഈയിടെ ഉന്നത ബഹുമതികൾ നേടിയ “ഇൻഷാ അല്ലാഹ് എ ബോയ്” അന്താരാഷ്ട്ര ഫിലിം സർക്യൂട്ടിൽ തരംഗമായിരുന്നു.
സെപ്റ്റംബർ 17 വരെ നടക്കുന്ന ടോറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലൈൻ അപ്പില്‍ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റെ പ്രയാണം തുടരുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *