ലണ്ടൻ: കെനിയയിൽ ജനിച്ച് ലണ്ടനിൽ ജീവിക്കുന്ന ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേതന മാറൂസിന്റെ പ്രഥമ നോവൽ ‘വെസ്റ്റേൺ ലെയ്ൻ’ 2023ലെ ബുക്കർ സമ്മാനത്തിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ചു. ഗുജറാത്തി പശ്ചാത്തലത്തിൽ എഴുതിയ സ്പോർട്സ് നോവലാണിത്. ഗോപി എന്ന 11കാരിയുടെ കഥ സ്ക്വാഷ് കായിക ഇനവുമായി ബന്ധിപ്പിച്ചാണ് എഴുതിയിരിക്കുന്നത്.
സാറ ബേൺസ്റ്റീന്റെ ‘സ്റ്റഡി ഫോർ ഒബീഡിയൻസ്’, ജോനാഥൻ എസ്കോഫെറിയുടെ ‘ഇഫ് ഐ സർവൈവ് യു’, പോൾ ഹാർഡിങ്ങിന്റെ ‘ദ അദർ ഈഡൻ’, പോൾ ലിഞ്ചിന്റെ ‘പ്രൊഫറ്റ് സോങ്’, പോൾ മുറെയുടെ ‘ദി ബീ സ്റ്റിങ്’ എന്നിവയാണ് അന്തിമ പട്ടികയിലെ മറ്റു കൃതികൾ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C