മസ്കറ്റ്: ഒമാനില്‍ ക്രൂസ് സീസണ് ആരംഭിക്കുന്നു. ഒമാനില്‍ ശൈത്യകാലം തുടങ്ങിയതോടെ ടൂറിസ്റ്റുകളുടെ വരവും ആരംഭിച്ചു. വിനോദ സഞ്ചാരികളുമായുള്ള ഈ സീസണിലെ ആദ്യ കപ്പലുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഒമാന്‍ തീരത്ത് എത്തിച്ചേരും. 200ല്‍ പരം ആഡംബര കപ്പലുകളാണ് ഇത്തവണ ഒമാനിലെത്താന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൂസ് സീസണ് തുടങ്ങുന്നതോടെ തുറമുഖ നഗരങ്ങളെല്ലാം സജീവമാകും.
ഖസബിലും തുടര്‍ന്ന് മസ്കത്തിലും സലാലയിലുമായിരിക്കും ഇത്തവണയും കപ്പലുകളെത്തുക.വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ ആഡംബര കപ്പലുകള്‍ തീരത്തണയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പലുകളുടെ വരവ് മത്ര സൂക്കിലെ വ്യാപാരികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും ഏകദേശം ഇരുന്നൂറോളം കപ്പലുകളേറി വിദേശ സഞ്ചാരികള്‍ ഒമാനിലെത്തിയിരുന്നു. 283,000 സന്ദര്‍ശകരാണ് ഈ കാലയളവില്‍ കപ്പലേറി വന്നത്. നിരവധി ക്രൂസ് കമ്പനികള്‍ക്ക് ഇപ്പോള്‍ തന്നെ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കൊവിഡിന് ശേഷം കഴിഞ്ഞ വര്‍ഷം സീസണില്‍ നിരവധി കപ്പലുകള്‍ സുല്‍ത്താനേറ്റില്‍ നങ്കൂരമിട്ടു. കപ്പലുകളുടെ വരവ് വിപണിയിലും പ്രതിഫലിച്ചു. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കപ്പല്‍ സഞ്ചാരികളെത്തുന്ന രാജ്യമാണ് ഒമാന്‍. ഒമാന്റെ പൈതൃകവും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും വിപണിയുമെല്ലാം ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ എത്തുന്നത്.
Related News
ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു
തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ
ഒമാൻ: മൂടൽമഞ്ഞിനു സാധ്യത
ഒമാൻ: മഴക്ക് സാധ്യത
ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും
തൊഴിൽ നിയമ ലംഘനം; ഒമാനിൽ പരിശോധന ശക്തം
ഒമാൻ സുൽത്താൻറെ പ്രഥമ ഇന്ത്യ സന്ദർശനം ഡിസംബർ 16 മുതൽ
ഒമാനിൽ പരിഷ്കരിച്ച തൊഴിൽ നിയമം. തൊഴിലാളികൾക്ക് പരാതികൾ പറയാൻ സംവിധാനം
കോട്ടയത്തിൻ്റെ സ്വന്തം നാടൻ പന്തുകളി മസ്കത്തിൽ
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ
ഭിന്നശേഷിക്കാർക്കായുള്ള വാർഷിക ആരംഭിച്ചു ഉത്സവം ആരംഭിച്ചു
ഒമാന്‍ ആശംസ നേർന്ന് ഖത്തർ അമീർ
വിദേശ രാജ്യങ്ങളില്‍ നിന്ന് വേഗമെത്താനുള്ള സൗകര്യം, തുറമുഖങ്ങളിലെ അത്യാധുനിക സംവിധാനങ്ങള്‍, സുരക്ഷിതത്വം തുടങ്ങിയവയാണ് ഒമാനെ പ്രത്യേകതയുള്ളതാക്കുന്നത്. മസ്കത്ത്, ഖസബ്, സലാല, മസീറ തുടങ്ങിയ തീരങ്ങളിലാണ് ക്രൂസ് കപ്പലുകള്‍ കൂടുതല്‍ നങ്കൂരമിടാറുള്ളത്. ഏപ്രില്‍ വരെയാണ് ഒമാനില്‍ ക്രൂസ് സീസണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C