ഖത്തറിൽ ഹെൽത്ത് കാർഡ് പുതുക്കുന്നതിൽ തട്ടിപ്പ് ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി എച്ച് എം സി

Health Card Scam

ദോഹ : ഖത്തറിൽ ഹെൽത്ത് കാർഡ് പുതുക്കുന്നതിൽ തട്ടിപ്പ്. വ്യാജ സന്ദേശങ്ങൾ അയക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള ടെസ്റ്റ് മെസ്സേജുകൾ,ലിങ്കുകൾ, എന്നിവ തുറക്കാതിരിക്കാൻ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശിച്ചു.
ഹെൽത്ത് കാർഡുകളുടെ കാലഹരണപ്പെടൽ സംബന്ധിച്ച ചില ആളുകൾക്ക് തട്ടിപ്പ് സന്ദേശങ്ങൾ ലഭിച്ചതായും, സ്വീകർത്താക്കൾക്ക് അവരുടെ ഹെൽത്ത് കാർഡ് പുതുക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകൾ വന്നു. ഇതിനു പിന്നാലെയാണ് മന്ത്രാലയം അന്വേഷണം നടത്തുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തത്. എല്ലാ രോഗികളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാനും പരിശോധിച്ച് ഉറപ്പിക്കാത്ത ഉറവിടങ്ങൾ അയച്ച ഏതെങ്കിലും എസ്എംഎസ് സന്ദേശങ്ങൾ തുറക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതിലൂടെ അയക്കുന്ന സന്ദേശങ്ങളിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ, ആരോഗ്യ കാർഡോ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വഞ്ചനാപരമായതോ സംശയാസ്പദമായ ലിങ്കുകളോ അടങ്ങിയത് ആയിരിക്കാം എന്ന് എച്ച് എം സി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
എച്ച് എം സിയിൽ നിന്നുള്ള ഒരു വാചക സന്ദേശത്തിലൂടെയാണ് ഹെൽത്ത് കാർഡ് പുതുക്കൽ ആരംഭിക്കുന്നത്. ഔദ്യോഗിക ഹുക്കോമി- ഖത്തർ -ഈ- ഗവൺമെന്റ് പോർട്ടിലേക്കുള്ള ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ ലിങ്ക് ഉൾപ്പെടുന്നത്. എച്ച്എംസിയുടെ മുന്നറിയിപ്പ് സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും, സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുന്നതിനും, ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെട്ടു വരുന്ന അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം ആവർത്തിച്ചു നിർദേശിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *