മനാമ: അറബ് സഖ്യസേനയിൽ അംഗങ്ങളായ ബി.ഡി.എഫ് സൈനികരുടെ വീരമൃത്യുവിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ, സൈനികർ, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ തുടങ്ങിയവർക്ക് മന്ത്രിസഭ അനുശോചനം നേർന്നു.
വീരമൃത്യുവരിച്ച ബി.ഡി.എഫ് സൈനികരായ ഹമദ് ഖലീഫ അൽ കുബൈസി, ആദം സാലിം നസീബ് എന്നിവരുടെ കുടുംബാംഗങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. സാഫിരിയ്യ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരുടെയും വേർപാടിലുള്ള ദുഃഖവും പ്രയാസങ്ങളും അറിയിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
യമനിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിന് ദൗത്യത്തിലേർപ്പെട്ടിരുന്ന സൗദിയുടെ കീഴിലുള്ള അറബ് സഖ്യസേനയിൽ സേവനമനുഷ്ഠിക്കവെയായിരുന്നു ഇരുവരും ഹൂതി തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. ഇരുവർക്കും പ്രപഞ്ചനാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെയെന്ന് ഹമദ് രാജാവ് പ്രാർഥിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹനവും ക്ഷമയും പ്രദാനം ചെയ്യാനും അവരുടെ വേർപാടുകൊണ്ടുണ്ടായ പ്രയാസം തരണംചെയ്യാനുള്ള കരുത്ത് അല്ലാഹു നൽകട്ടെയെന്നും പ്രാർഥിച്ചു.
Related News
ബഹ്റൈൻ: ഈ വർഷം ബഹ്റൈനിൽ നിന്ന് ഹജ്ജിനായി പോകാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ നൽകി ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി. ഹജ്ജ് കർമം ഉദ്ദേശിക്കുന്നവർ അംഗീകൃത ഹ...
Continue reading
ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. നിയമ ലംഘനം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കു...
Continue reading
മനാമ: ബഹ്റൈനിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത് 5,63,000 പ്രവാസികൾ. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റംഗ...
Continue reading
മനാമ: ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ 2023) ആറാമത് പതിപ്പ് 23ന് തുടങ്ങും. ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ...
Continue reading
ഗാസയിൽ നിന്ന് ആറ് ബഹ്റൈൻ പൗരൻമാരെ വിദേശകാര്യ മന്ത്രാലയം ഒഴിപ്പി ച്ചു. റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് പൗരൻമാരെ എത്തിച്ചത്. ഹമദ് രാജാവിന്റെ നിർദേശ പ്രകാരവും കി...
Continue reading
മനാമ: ഇസ്രായേലിലെ ബഹ്റൈൻ അംബാഡറെ തിരിച്ചുവിളിക്കുകയും ബഹ്റൈനിലെ ഇസ്രായേൽ അംബാസഡറോട് മടങ്ങാൻ നിർദേശിക്കുകയും ചെയ്തു. ഫലസതീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന...
Continue reading
ബഹ്റൈൻ: ബഹ്റൈനിൽ ഈ വർഷത്തെ ടെന്റ് സീസന്റെ ഭാഗമായി നവംബർ രണ്ട് മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ര...
Continue reading
മനാമ: 29ാമത് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ വേദിയാകും. ലോകമെമ്പാടുമുള്ള 3000 പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. കഴിഞ...
Continue reading
മനാമ : ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി കേസിലും യാത്രാ നിരോധനത്തിലും അകപ്പെട്ട് ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കിക്കളയുന്നവരുടെ എണ്ണം വർധിക...
Continue reading
ബഹ്റൈൻ: മൂന്നാമത് ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ 2023ന് വ്യാഴാഴ്ച തുടക്കമാവും. ഒക്ടോബർ അഞ്ച് മുതൽ ഒമ്പത് വരെയാണ് ഫെസ്റ്റിവൽ. 2000 മുതലാണ് ഗൾഫ് രാജ്യങ്ങളിൽ സിനിമ മേഖല...
Continue reading
മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ ബഹ്റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദേബിയയിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹ്റൈൻ ഉപപ്രധാനമന്ത്ര...
Continue reading
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കുര്യന് ജേക്കബ്, തൊഴില്‍ സാമൂഹിക വികസന മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയ...
Continue reading
വീരമൃത്യുവരിച്ചവർ രാജ്യത്തിനും ജനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അഭിമാനകരമായ ചരിത്രം അവശേഷിപ്പിച്ചാണ് കടന്നുപോയിട്ടുള്ളത്. അവരുടെ ധീരതയും സമർപ്പണവും എന്നും രാജ്യം സ്മരിക്കുമെന്നും അഭിമാനകരമായ അവരുടെ രക്തസാക്ഷിത്വം പ്രചോദനമാണെന്നും രാജാവ് കൂട്ടിച്ചേർത്തു. സൈനികരുടെ ബന്ധുക്കൾ ഹമദ് രാജാവിന്റെ നേരിട്ടുളള അനുശോചനത്തിനും ആശ്വാസ വാക്കുകൾക്കും നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C