ദോഹ: ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിലാണ് അല്‍ബിദ പാര്‍ക്കില്‍ എക്‌സ്‌പോ 2023 തുടങ്ങിയപ്പോൾ സന്ദര്‍ശകര്‍ക്ക് കാഴ്ചകളുടെ പൂരം. കാര്‍ഷിക പ്രദര്‍ശനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും പുറമെ വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികള്‍, സംഗീത ഷോകള്‍, കലാ ശില്‍പശാലകള്‍, തല്‍സമയ വിനോദ പരിപാടികള്‍ തുടങ്ങി അടുത്ത മാര്‍ച്ച് 28 വരെ സന്ദര്‍ശകര്‍ക്കായി ദിവസേന നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നാഷനല്‍, ഫാമിലി, കള്‍ചറല്‍ എന്നിങ്ങനെ 3 സോണുകളിലായാണ് വൈവിധ്യമായ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
എക്‌സ്‌പോയില്‍ ഖത്തരി-ഇന്റര്‍നാഷനല്‍ സ്ട്രീറ്റ് ഗെയിംസ് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12. പരമ്പരാഗത ഗെയിമുകളും മറ്റുമാണ് ഇവിടെ നടക്കുന്നത്. കള്‍ചറല്‍ ശില്‍പശാലകള്‍ രാവിലെ 12 മുതല്‍ രാത്രി 12 വരെ. ഖത്തറിന്റെ പരമ്പരാഗത കരകൗശല ഉല്‍പന്നങ്ങള്‍, ഭക്ഷ്യ വൈവിധ്യങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് ശില്‍പശാലകള്‍.
കള്‍ചറല്‍ അറീനയില്‍ വൈകിട്ട് 4 മുതല്‍ രാത്രി 9.15 വരെ ദിവസേന 2 ഷോകള്‍ കാണാം. പരമ്പരാഗത സംസ്‌കാരവും ഖത്തറിന്റെ പരിസ്ഥിതിയും പ്രതിഫലിപ്പിച്ചു കൊണ്ട് പരിസ്ഥിതി പ്രമേയത്തിലൂന്നിയുള്ള പരിപാടികളാണ് ഇവിടെ നടക്കുക. ഹരിത മരുഭൂമി, മികച്ച നാളെ എന്ന തലക്കെട്ടിലാണിത്.
Related News
7 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് എന്നത്ത് എക്‌സ്‌പോയിലെ ഇക്കോ ചലഞ്ചില്‍ പങ്കെടുക്കാം. 7 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി സാന്‍ഡ് മീറ്റ് ഇവന്റുമുണ്ട്. കളിമണ്ണില്‍ കളിച്ച് പരിസ്ഥിതിയെ ആസ്വദിക്കുന്നതിനൊപ്പം പുതിയ കൂട്ടുകാരെയും പരിചയപ്പെടാം.
എക്‌സ്‌പോയില്‍ കായിക പരിപാടികള്‍ ദിവസേന വൈകിട്ട് 5.30 മുതല്‍ 6.30 വരെയും രാത്രി 8.00 മുതല്‍ 9.00 വരെയും. അത്‌ലീറ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. പഴയകാല സിനിമകളുടെ പ്രദര്‍ശനം കാണാം. വൈകിട്ട് 7.00 മുതല്‍ 8.30 വരെ.
എക്‌സ്‌പോ ഹൗസില്‍ ഇക്കോ ശില്‍പശാലകള്‍ ദിവസേന കാണാം. കുട്ടികള്‍ക്കായി വിദ്യാഭ്യാസ-വിനോദ ശില്‍പശാലകളാണിവിടെ നടക്കുക. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഭൂമിയെ പരിചരിക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഈ മാസം 31 വരെ വൈകിട്ട് 5 മണി മുതലാണിത്.
6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എക്‌സ്‌പോ ഹൗസിലെ ഗ്രീന്‍ പ്ലേ ഗ്രൗണ്ടില്‍ കളിക്കാം. 7 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഗോള്‍ഫ്, ഫുട്‌ബോള്‍, ഫൂസ്‌ബോള്‍ തുടങ്ങിയ തങ്ങളുടെ കായിക ശേഷി പരിപോഷിപ്പിക്കാനുള്ള അവസരമാണ് ഇവിടെ ലഭിക്കുക. ദിവസവും വൈകിട്ട് 5.00 മുതലാണിത്.
ഇവിടുത്തെ ഡിജിറ്റല്‍ പാര്‍ക്കില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വൈകിട്ട് 5.00 മുതല്‍ ഡിജിറ്റല്‍ ചലഞ്ചില്‍ പങ്കെടുക്കാം. എക്‌സ്‌പോയുടെ 4 പ്രമേയങ്ങളുമായി ബന്ധപ്പെടുത്തി ഡിജിറ്റല്‍ ഡോമിലെ ഇഷ്ട മീഡിയത്തിലൂടെ പങ്കെടുക്കാം. ഈ മാസം 5 മുതല്‍ ഫാമിലി ആംഫി തിയറ്ററില്‍ സീഡ് ഓഫ് ഹോപ് ഷോ അരങ്ങേറും. ദിവസേന വൈകിട്ട് 4 മുതല്‍ 4.35 വരെയും 7 മുതല്‍ 7.35 വരെയുമായി 2 ഷോകളാണ് നടക്കുക. മികച്ച പരിസ്ഥിതി വാഗ്ദാനം ചെയ്തു കൊണ്ടുള്ള കുട്ടികളുടെ നാടകമാണിത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C