ഖ​ത്ത​റി​ന് പ്ര​ശം​സ​യു​മാ​യി അ​മേ​രി​ക്ക

ദോ​ഹ: മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളെ പ്ര​ശം​സി​ച്ച് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​​ക്ര​ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ. സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നും ദീ​ർ​ഘ​കാ​ല സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള ​പ​രി​ശ്ര​മം പ്ര​ശം​സ​നീ​യ​മാ​ണ്. ഖ​ത്ത​റി​നെ ഞ​ങ്ങ​ളു​ടെ സു​ഹൃ​ദ് രാ​ഷ്ട്ര​മെ​ന്ന് വി​ളി​ക്കു​ന്ന​തി​ൽ അ​മേ​രി​ക്ക അ​ഭി​മാ​നി​ക്കു​ന്നു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ൽ അ​വ​രോ​ടൊ​പ്പം തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കും -ഖ​ത്ത​ർ ദേ​ശീ​യ ദി​ന ആ​ശം​സ നേ​ർ​ന്നു​കൊ​ണ്ട്​ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *