ആ​യി​ര​ങ്ങ​ളെ​ത്തി; ആ​ഘോ​ഷ​മാ​യി ക​താ​റ

ദോ​ഹ: നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി ക​താ​റ​യി​ലെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച ​രാ​ത്രി​യോ​ടെ സ​മാ​പി​ച്ച ക​താ​റ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ ദോ​ഹ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ആ​ഘോ​ഷ കേ​ന്ദ്രം.പൈ​തൃ​ക പ​രി​പാ​ടി​ക​ളും ആ​വേ​ശം പ​ക​ർ​ന്ന സൈ​നി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും മ​റ്റ് ക​ലാ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യി ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബു​ധ​നാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും കു​ടും​ബ സ​മേ​തം അ​വ​ധി ദി​ന​ത്തി​ൽ ഒ​ഴു​കി​യെ​ത്തി.പാ​രാ​മോ​ട്ടോ​ർ പ്ര​ക​ട​നം, സൈ​നി​ക ബാ​ൻ​ഡ് പ്ര​ക​ട​നം,ഖ​ത്ത​റി​ന്റെ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​മാ​യ അ​ർ​ദ, അ​ൽ തു​റാ​യ പ്ലാ​ന​റ്റോ​റി​യ​ത്തി​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, രാ​ഷ്ട്ര​ത്തോ​ട് ത​ങ്ങ​ളു​​ടെ സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ബു​ക്ക് ഓ​ഫ് ലോ​യ​ൽ​റ്റി ആ​ൻ​ഡ് ഡി​വോ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ക​താ​റ​യി​ൽ ന​ട​ന്നു.

Leave a Reply

Your email address will not be published. Required fields are marked *