ദോഹ: ഖത്തറിലെയും ഫലസ്തീനിലെയും നിർധന വിദ്യാർഥികളുടെ പഠനത്തിനും ശാക്തീകരണ പദ്ധതിയുമായി എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ. ഖത്തർ ഫൗണ്ടേഷൻ, അൽ ഖുദ്സ് ബർദ് കോളജ് എന്നിവരുമായി ഒപ്പുവെച്ച രണ്ട് സുപ്രധാന കരാറുകളിലൂടെയാണ് ഇവരുടെ വിദ്യാഭ്യാസ പ്രവർത്തനത്തിന ഇ.എ.എ നേതൃത്വം നൽകുന്നത്. ഖത്തറിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അടുത്ത രണ്ടു വർഷത്തിനുള്ളി ൽ 44 സ്കോളർഷിപ്പുകൾ നൽകുന്നതിനുള്ള കരാറാണ് ആദ്യത്തേത്. ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ച് ഇ.എ.എ അൽ ഫഖൂറ പ്രോഗ്രാമാണ് കരാർ പ്രകാരം നടപ്പാക്കുക.
