ജുബൈൽ: വെൽഫെയർ പാർട്ടി കോട്ടയം ജില്ല സെക്രട്ടറി പി.എ. നിസാമിന് പ്രവാസി വെൽഫെയർ ജുബൈൽ കമ്മിറ്റി സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനാർഥം സൗദി കിഴക്കൻ പ്രവിശ്യയിൽ എത്തിയതായിരുന്നു അദ്ദേഹം. സംഘ് പരിവാറിന്റെ വിഭജന രാഷ്ട്രീയം കേരളത്തിലും വേര് പിടിക്കുന്നത് ആശങ്കാജനകമാണെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഫൈസൽ കോട്ടയം, ശിഹാബ് മുണ്ടക്കയം, ഷഹീൻ ശിഹാബ് എന്നിവർ സംസാരിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C