ഷാർജ: ഡ്യൂൺ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ബ്ലെയ്സിങ് ബുൾസ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഷാർജ അൽ ദയ്ദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പള്ളിക്കൽ ക്രിക്കറ്റ് ക്ലബിനെയാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ പള്ളിക്കൽ ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ 138 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
