ഖ​ത്ത​റി​ൽ വീ​ണ്ടും വെ​സ്റ്റ​പ്പ​ൻ

ദോ​ഹ: ലു​സൈ​ലി​ലെ അ​ന്താ​രാ​ഷ്ട്ര സ​ർ​ക്യൂ​ട്ടി​ൽ ശ​ബ്ദ​ത്തെ​യും തോ​ൽ​പി​ക്കു​ന്ന വേ​ഗ​ത്തി​ൽ കാ​റു​ക​ൾ ചീ​റി​പ്പാ​ഞ്ഞ മ​ണി​ക്കൂ​റു​ക​ൾ. ഗാ​ല​റി നി​റ​ഞ്ഞ അ​ര​​ല​ക്ഷ​ത്തോ​ളം വ​രു​ന്ന കാ​ണിക​ൾ​ക്ക് മു​ന്നി​ൽ 57 ലാ​പു​ക​ളി​ലാ​യി ലോ​ക​ത്തെ അ​തി​വേ​ഗ​ക്കാ​ർ മി​ന​ൽ​പി​ണ​ർ വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​ഞ്ഞ ഒ​ന്ന​ര​മ​ണി​ക്കൂ​ർ സ​മ​യം. ഒ​ടു​വി​ൽ, ഫോ​ർ​മു​ല വ​ൺ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്പ്രീ​യു​ടെ മൂ​ന്നാം സീ​സ​ണി​ലും റെ​ഡ്ബു​ളി​ലെ മാ​ക്സ് വെ​സ്റ്റ​പ്പ​ൻ​ത​ന്നെ ഖ​ത്ത​റി​ലെ കി​രീ​ടാ​വ​കാ​ശി​യാ​യി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് മാ​ക്സ് വെ​സ്റ്റ​പ്പ​ൻ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്പ്രീ​യി​ൽ കി​രീ​ടം ചൂ​ടു​ന്ന​ത്.നേ​ര​ത്തേ ക്വാ​ളി​ഫ​യി​ങ് റൗ​ണ്ടി​ൽ മി​ക​ച്ച സ​മ​യം നേ​ടി​യ വെ​സ്റ്റ​പൻ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യാ​ണ് സ്റ്റാ​ർ​ട്ടി​ങ് ഗ്രി​ഡി​ൽ​നി​ന്ന് ഓ​ട്ടം തു​ട​ങ്ങി​യ​ത്. യോ​ഗ്യ​ത റൗ​ണ്ടി​ൽ മി​ക​ച്ച സ​മ​യ​വു​മാ​യി മേ​ഴ്സി​ഡ​സി​ന്റെ ജോ​ർ​ജ് റ​സ​ലാ​യി​രു​ന്നു മു​ന്നി​ൽ.

Leave a Reply

Your email address will not be published. Required fields are marked *