ദോഹ: മുക്കം എം.എ.എം.ഒ കോളജ് അലുംനി ഖത്തർ ചാപ്റ്റർ സംഘടി പ്പിച്ച പ്രഥമ കാമ്പസ് ലീഗ് ഫുട്ബാളിൽ ആതിഥേയർക്ക് കിരീടം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് മുക്കം എം.എ.എം.ഒ ഖത്തർ അലുമ്നി ടീം പരാജയപ്പെടുത് യത്. ഖത്തർ സ്റ്റാർസ് ലീഗ് പിന്തുണയോടെ നടന്ന മേളയിൽ ഖത്തറിലെ 12 കോളജ് അലുമ്നി ടീമുകൾ മാറ്റുരച്ചു.ക്യൂ.എസ്.എൽ കമ്യൂണിറ്റി റിലേഷൻ തലവൻ നാസർ മുബാറക് അൽ കുവാരി ട്രോഫികൾ സമ്മാനിച്ചു. വരും വർഷങ്ങളിലും കാമ്പഷങ്ങളിലും കാമ്പസ് ലീഗ് ടൂർണമെന്റിന് എല്ലാവിധ സഹകരണവ അദ്ദേഹം വാഗ്ദാനം ചെയ്തു.
