ദോഹ: കുവൈത്തിൽ നടന്ന ജി.സി.സി രാജ്യങ്ങളുടെ 45ാമത് സുപ്രീം കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. കുവൈത്ത് സിറ്റിയിലെ ബയാൻ പാലസ് ലിബറേഷൻ ഹാളിലായിരുന്നു വിവിധ ഗൾഫ് രാജ്യങ്ങളൽ നിന്നുള്ള രാഷ്ട്ര നേതാക്കൾ പങ്കെടുത്ത കൗൺസിൽ നടന്നത ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി ഉൾപ്പെടെ ഉന്നതർ അമീറിനൊപ്പം പങ്കെടുത്തു.യോഗത്തിന് മുന്നോടിയായി ഖത്തർ അമീർ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത അമീറിനെ സ്വീകരിച്ച ശേഷമായിരുന്നു കൂടിക്കാഴ്ച.
