ട്രം​പ് ഇം​പാ​ക്റ്റ്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് സ​ർ​വ​കാ​ല റെക്കോ​ഡി​ൽ

മ​സ്ക​ത്ത്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് ബു​ധ​നാ​ഴ്ച ഒ​രു റി​യാ​ലി​ന് 218.55 രൂ​പ എ​ന്ന സ​ർ​വകാ​ല റെ​ക്കോ​ഡി​ ലെ​ത്തി. ആ​യി​രം രൂ​പ​ക്ക് 4.575 റി​യാ​ൽ ന​ൽ​കി​യാ​ൽ മ​തി​യാ​വും.എ​ന്നാ​ൽ, വി​നി​മ​യ നി​ര​ക്കി​ന്റെ അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ​യി​ൽ ഒ​രു റി​യാ​ലി​ന് 219.19 രൂ​പ എ​ന്ന നി​ര​ക്കാ​ണ് കാ​ണി​ക്കു​ന്ന​ത്.ഇ​തു കാ​ര​ണം പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നാ​ൽ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. വി​നി​മ​യ നി​ര​ക്ക് ഇ​ത്ര ഉ​യ​ർന്നി​ട്ടും വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ക്സ്ചേ​ഞ്ച് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​​ന്ന​വ​ർ പ​റ​ഞ്ഞു.എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​താ​യും ഇ​വ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *