കേരളീയത്തിനു വൻ ജനപങ്കാളിത്തം; അടുത്ത വർഷവും മികച്ച രീതിയിൽ: മുഖ്യമന്ത്രി

keralayilam Huge turnout for Kerala; Better next year too: Chief Minister

തിരുവനന്തപുരം : വൻ ജനപങ്കാളിത്തം കേരളീയം പരിപാടിയിലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയിൽ സംഘടിപ്പിക്കാനായി. അടുത്ത കേരളീയത്തിന്റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

കെഎസ്ഐഡിസി എംഡി കൺവീനറാകും. വിവിധ വകുപ്പുകളുടെ അഡി.ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും സെക്രട്ടറിമാരും സമിതിയിലെ അംഗങ്ങളാണ്. അടുത്ത കേരളീയത്തിന്റെ തയാറെടുപ്പുകൾ ഉടനെ ആരംഭിക്കും. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *