ജിദ്ദ: പശ്ചിമേഷ്യയിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതിക്കുള്ള അവാർഡ് സൗദിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പുരാവസ്തു, ചരിത്ര സ്ഥലമായ അൽഉലക്ക് ലഭിച്ചു. വേൾഡ് ട്രാവൽ അവാർഡ് പശ്ചിമേഷ്യ തലത്തിലാണ് അവാർഡ് ലഭിച്ചത്.
തിങ്കളാഴ്ച ദുബൈയിൽ നടന്ന ചടങ്ങിൽ റോയൽ കമീഷൻ ഫോർ അൽഉലയിലെ ടൂറിസം വിഭാഗം മേധാവി ഫിലിപ് ജോൺസ്, കമീഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സുസ്ഥിരവും സമഗ്രവുമായ വികസന സംരംഭങ്ങളിലൂടെ പ്രദേശത്തിന്റെ തനതായ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കുന്നതിന് അൽഉല ഗവർണറേറ്റ് റോയൽ കമീഷൻ നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ബഹുമതി.
അൽഉല മേഖലയിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നായും അതിന്റെ ചരിത്രപരമായ പദവി വർധിപ്പിക്കുന്നതിനും അവാർഡ് സംഭാവന ചെയ്യും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പഴയ നഗരത്തിന്റെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള അൽഉലയുടെ പ്രമുഖ സ്ഥാനവും പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്നതാണ് പുരസ്കാരലബ്ധി.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C