2024ൽ നൂറ അൽ മത്റൂഷി യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി

അബുദാബി: യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അൽ മത്റൂഷി 2024ൽ ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. യുഎഇയുടെ ഏറ്റവും പുതിയ ദൗത്യത്തെക്കുറിച്ച് (ട്രെയ്ൽ ബ്ലേസിങ്) ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചത്.

അറബ് ലോകത്തെ ഏറ്റവും നൂതന ഉപഗ്രഹമായ എംബിസെഡ് സാറ്റ് അടുത്ത വർഷം വിക്ഷേപിക്കുമെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. നൂറയോടൊപ്പം മുഹമ്മദ് അൽ മുല്ലയും ബഹിരാകാശത്തെത്തും. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ നടന്ന യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.

വനിതാ ശാക്തീകരണം ബഹിരാകാശത്തോളം ഉയർത്തുന്ന യുഎഇയുടെ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് ജനം വരവേറ്റത്. ദുബായ് പൊലീസ് മുൻ ഹെലികോപ്റ്റർ പൈലറ്റായ മുഹമ്മദ് അൽ മുല്ലയെയും എൻജിനീയർ നൂറ അൽ മത്റൂഷിയെയും 2021ൽ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്തിരുന്നു. തുടർന്ന് നാസ പരിശീലന കേന്ദ്രത്തിലേക്ക് അയച്ചു. ഇവിടെ അവസാന വട്ട പരിശീലനം നടത്തുന്ന ഇരുവരും ബഹിരാകാശ കുതിപ്പിനുള്ള തയാറെടുപ്പിലാണ്.

Related News

6 മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി തിരിച്ചെത്തി ഒരു മാസം പൂർത്തിയാകുമ്പോഴാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *