ദുബായ് : ഉച്ചവെയിലിൽ നിന്ന് തൊഴിലാളികൾക്ക് തണലേകിയ ഉച്ചവിശ്രമ നിയമം വെള്ളിയാഴ്ച സമാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക് 12:30 മുതൽ മൂന്നുവരെയായിരുന്നു തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. വർഷങ്ങളായി തുടരുന്ന ഈ നിയമം കെട്ടിട നിർമ്മാണ മേഖലയിലും മറ്റു ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഏറെ ഗുണമായിരുന്നു. നേരിട്ട് സൂര്യപ്രകാശം എൽക്കുന്ന എല്ലാ തരം ജോലിയും ഒഴിവാക്കിക്കൊണ്ട് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം തുടർച്ചയായ പന്ത്രണ്ടാം വർഷമായിരുന്നു ഉച്ചവിശ്രമം അനുവദിച്ചത്.
രാജ്യത്ത് ജോലിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ തടയുന്നതിന് യുഎഇ സ്വീകരിക്കുന്ന പൊതുസുരക്ഷയും ആരോഗ്യ നടപടികളും അടിസ്ഥാനമാക്കിയാണ് ഈ ഉത്തരവ് എന്ന് മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രി സഖർ ഗുബാഷ് സയ്യിദ് ഗുബാഷ് നിയമം പ്രാബല്യത്തിൽ വന്ന ദിവസം പറഞ്ഞിരുന്നു. ഇതനുസരിച്ച് ജോലി സമയം രാവിലെയും രാത്രിയും രണ്ട് ഷിഫ്റ്റുകളായി വിഭജിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ദിവസവും എട്ടുമണിക്കൂറാണ് ജോലിസമയം തൊഴിലാളികൾക്ക് നൽകിയിരുന്നത്. അധിസമയം അതായത് ഓവർടൈം ജോലി ചെയ്യേണ്ടി വന്നാൽ നിയമങ്ങൾക്ക് അനുസൃതമായി അവർക്ക് വേദനം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതുപോലെ അപകടകരമായ ആയുധങ്ങൾ, ഉപകരണങ്ങളും കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യ കിറ്റുകളും നൽകണമെന്നും തൊഴിലുടമളോട് നിർദ്ദേശിച്ചിരുന്നു.
ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാൽ ഒരാൾക്ക് 5000 ദിർഹം വീതം പിഴയാണ് ശിക്ഷയായി ഈടാക്കിയിരുന്നത്. കൂടുതൽ തൊഴിലാളികൾ നിയമലംഘനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ പരമാവധി 50,000 ദിർഹം ആയിരിക്കും. കൂടാതെ കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്യും.ഇതനുസരിച്ച് മിക്ക കമ്പനികളും എല്ലാ നിബന്ധനകളും അനുസരിച്ചിരുന്നു.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സഹ് ആപ്പ് ഉപയോഗിക്കാം
കുടുംബതർക്ക പരിഹാരം; അബുദാബിയിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C