ന്യൂഡൽഹി : ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നു ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഔപചാരികമായി ഏറ്റെടുത്തു. ജി 20 ഡൽഹി ഉച്ചകോടിക്ക് സമാപനം.
യുഎൻ അടക്കമുള്ള രാജ്യാന്തര സംഘടനകളുടെ പരിഷ്കരണമാണ് അടുത്ത ലക്ഷ്യമെന്നു വ്യക്തമാക്കിയായിരുന്നു ജി20 ഉച്ചകോടിക്കു സമാപിച്ചത്. യുഎൻ രക്ഷാസമിതിയിൽ കാലാനുസൃത മാറ്റം വേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു ‘ഒരു ഭാവി’ എന്ന അവസാന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷപ്രസംഗം. നവംബറിൽ വെർച്വൽ ഉച്ചകോടി നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു.
സ്ഥിരാംഗങ്ങൾ അടക്കം പഴയ കാലത്തേതാണ്. പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങൾ ലോകക്രമത്തിൽ പ്രതിഫലിക്കണം. ലോക ബാങ്കിലും രാജ്യാന്തര നാണ്യനിധിയിലും (ഐഎംഎഫ്) വികസ്വര രാജ്യങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം വേണമെന്നു സെഷന്റെ സമാപനത്തിൽ ലുല ഡ സിൽവ പറഞ്ഞു.
Related News
അടുത്തവർഷം ജി20ക്കു 3 മുൻഗണനാ വിഷയങ്ങളാകും ഉണ്ടാകുക–
1. സാമൂഹികനീതിയും വിശപ്പിനെതിരായ പോരാട്ടവും
2. പുതിയ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം
3.ആഗോള സംഘടനകളുടെ പരിഷ്കരണം.
വിശപ്പിനും ദാരിദ്ര്യത്തിനുമെതിരെ ആഗോള സഖ്യം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോള കൂട്ടായ്മ എന്നിവ ലക്ഷ്യമിട്ട് രണ്ട് കർമസമിതികൾ രൂപീകരിക്കുമെന്നും ലുല ഡ സിൽവ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C