ന്യൂഡല്‍ഹി: യുനൈറ്റഡ് വേള്‍ഡ് റസ്‌ലിങ് (UWW) കൂട്ടായ്മയില്‍നിന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറത്തായി. സമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതാണ് അംഗത്വം ഒഴിവാക്കാൻ ഇടയായത്. ലൈംഗിക ആരോപണം ഉന്നയിച്ച് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ സമരത്തിനിറങ്ങുകയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് വൈകാനുള്ള കാരണം.
തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഫെഡറേഷനെ ഒഴിവാക്കുമെന്ന് യുഡബ്ല്യുഡബ്ല്യു ഏപ്രില്‍ അവസാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം,നടപടി വന്നതോടെ സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ലോക ചാമ്ബ്യന്‍ഷിപ്പില്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പതാകക്ക് കീഴില്‍ മത്സരിക്കാനാവില്ല.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C