ദോഹ : ഖത്തറിൽ മയക്കുമരുന്ന് ദുരുപയോഗം ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഇനി മെട്രാഷ് 2 ആപ്പ് വഴി മയക്കുമരുന്ന് എൻഫോഴ്സ്മെന്റിനെ അറിയിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
മയക്കുമരുന്ന് ദുരുപയോഗം, വ്യാപാരം,പാർപ്പിടം,വാഹനം, ലഹരിവസ്തുക്കൾ അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗത്തിനുള്ള സാമഗ്രികൾ എന്നിവ സംശയിക്കുന്ന കേസുകൾ ആവശ്യമെങ്കിൽ പരാതിക്കാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ആപ്പ് വഴി കേസ് ഫയൽ ചെയ്യാവുന്നതാണ്.
ചെയ്യേണ്ട വിധം.
- മെട്രാഷ് 2 ആപ്പ് തുറക്കുക
- കമ്മ്യൂണിക്കേറ്റ് വിത്ത് അസ് എന്നതിൽ ക്ലിക്ക് ചെയ്യുക
- ഡ്രഗ് എൻഫോഴ്സ്മെന്റ് ഓപ്ഷൻ തെരഞ്ഞെടുക്കുക
- വിവരങ്ങൾ നൽകുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- ശരിയായ വിശദാംശങ്ങളിൽ ക്ലിക്ക് ചെയ്ത്,അഭിപ്രായങ്ങളും ഫോട്ടോയും ലഭ്യമാണെങ്കിൽ അതും അപ്ഡേറ്റ് ചെയ്യുക.
രാജ്യത്ത് സുരക്ഷയൊരുക്കുക എന്ന സംയുക്ത ഉത്തരവാദിത്തമാണ് മന്ത്രാലയം ഇതിലൂടെ വ്യക്തമാക്കുന്നത്. കൂടാതെ സേവനങ്ങൾ ലഘൂകരിക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യുന്നുവെന്ന്, മിക്ക സേവനങ്ങളും അതിന്റെ മെട്രോഷ് 2 ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും MOI പ്രസ്താവിച്ചു. - കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C