ജിദ്ദ: യൂത്ത് ഇന്ത്യ ജിദ്ദ നോർത്ത് സോണിന്റെ ആഭിമുഖ്യത്തി യുവാക്കൾക്കായി ഏകദിന കരിയർ ശിൽപശാല സംഘടിപ്പിക്കുന്നു. ‘യൂത്ത് ലോഞ്ച് പാഡ് ബൂസ്റ്റ് യുവർ കരിയർ ജേണി’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ റഷീദ് അമീർ (വൈസ് ചെയർമാൻ, സിജി ജിദ്ദ ചാപ്റ്റർ), നിസാം (സി.ഇ.ഒ, എംപ്ലോയ്ഡ് ഇൻ യു.കെ ലിമിറ്റഡ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.നവംബർ എട്ടിന് വെള്ളിയാഴ്ച വൈകീട്ട് 3.45ന് ജിദ്ദ മുശ്രിഫയിലെ സീസൺസ് റെസ്റ്റാറന്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 0540304405 എന്ന നമ്പറിൽ ബന്ധപ്പ്പെട്ടോ https://forms.gle/von73HZfXZye6YEL8 എന്ന ലിങ്ക് വഴിയോ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് സംഘാടകർ അറിയിച്ചു.
